കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
text_fieldsപെരുമ്പാവൂർ: മൂന്നരക്കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടിൽ വീട്ടിൽ നവനീത് (26), കണ്ണിമോളത്ത് വീട്ടിൽ അഖിൽ (32), ആലുവ തോട്ടുമുഖം തോപ്പിൽ വീട്ടിൽ ഷിജു (32), മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കൽ വീട്ടിൽ ലിജിത് (25) എന്നിവരെയാണ് പിടികൂടിയത്.
വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണിത്. കഴിഞ്ഞ ദിവസം പെരുമ്പാവൂർ ടൗണിൽനിന്ന് ഓപറേഷൻ യോദ്ധാവിെൻറ ഭാഗമായി നവനീത്, അഖിൽ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിച്ചിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കിലോക്ക് 12,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 50, 100 ഗ്രാം പൊതികളിലാക്കി ഇവർ വിൽപന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിജുവിനെ 2016ൽ അഞ്ചുകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019ൽ 110 മയക്കുമരുന്ന് ഗുളികകളുമായി എക്സൈസ് പിടികൂടിയിട്ടുണ്ട്. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത്, എസ്.ഐമാരായ റിൻസ് എം. തോമസ്, ജോസി എം. ജോൺസൺ, ഗ്രീഷ്മ ചന്ദ്രൻ, എ.എസ്.ഐ എം.കെ. അബ്ദുൽ സത്താർ, എസ്.സി.പി.ഒ പി.എ. അബ്ദുൽ മനാഫ്, സി.പി.ഒമാരായ എം.ബി. സുബൈർ, ജീമോൻ കെ. പിള്ള എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.