ഒഡിഷയിൽ നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊന്നു; എഞ്ചിനീയറിങ് വിദ്യാർഥി അറസ്റ്റിൽ
text_fieldsഭുവനേശ്വർ: ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ നാല് വയസ്സുള്ള ആൺകുട്ടിയുടെ മരണത്തിൽ 22കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് കുട്ടിയെ അയൽവാസിയുടെ വീടിന്റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ എഞ്ചിനീയറിങ് വിദ്യാർഥി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പരാതിപ്പെടുമോയെന്ന് ഭയന്ന് നിർമാണത്തിലിരുന്ന വീടിന്റെ ഇരുമ്പ് വാതിൽ ഉപയോഗിച്ച് കുട്ടിയുടെ തല തകർക്കുകയുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ അസ്കക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അന്വഷിച്ചപ്പോഴാണ് അയൽവാസിയുടെ ടെറസിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കാണുന്നത്. ഉടൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണ കാരണം വ്യക്തമാകുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും കുട്ടിയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രബീന്ദ്ര മിശ്ര ദേശീയ മനുഷ്യാവകാശ കമീഷനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.