നാലു വയസ്സുകാരന് ക്രൂര മർദനം; അമ്മയും സുഹൃത്തും അറസ്റ്റിൽ
text_fieldsഅഗളി: നാലു വയസ്സുള്ള ആദിവാസി ബാലന് ക്രൂരമായ മർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റിൽ. അട്ടപ്പാടി ഓസത്തിയൂര്‍ ആദിവാസി കോളനിയിലെ യുവതിയും പാലക്കാട് സ്വദേശിയായ സുഹൃത്ത് ഉണ്ണികൃഷ്ണനുമാണ് അറസ്റ്റിലായത്.
രണ്ടു മക്കളുടെ അമ്മയായ യുവതി കുറച്ചുകാലമായി ഉണ്ണികൃഷ്ണനോടൊപ്പം വാടകക്ക് താമസിച്ചുവരുകയായിരുന്നു. ഇവർക്കൊപ്പം താമസിച്ചിരുന്ന, യുവതിയുടെ ഇളയ മകനാണ് ക്രൂരമായ മർദനം ഏൽക്കേണ്ടിവന്നത്.
സംഭവത്തെ തുടർന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ കുട്ടിയുടെ കാലിന്റെ താഴ്ഭാഗത്തെ മാംസം അടര്‍ന്നുപോയിട്ടുണ്ട്.
കളിക്കാൻ പോയതിന്റെ പേരിൽ കുട്ടിയുടെ കാൽ പൊള്ളിക്കുകയായിരുന്നുവെന്നും മുമ്പും കുട്ടിക്കു നേരെ മര്ദനമുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് വിശദാംശം ആരാഞ്ഞതായും ആവശ്യമെങ്കിൽ കുട്ടിയെ പുനരധിവസിപ്പിക്കുന്നതടക്കം നടപടികൾ പിതാവുമായി ചർച്ച ചെയ്തശേഷം സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയർമാൻ എം.വി. മോഹൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.