വീടുകളിലേക്ക് കല്ലേറ്; പതിനാലുകാരൻ പിടിയിൽ
text_fieldsകോട്ടയം: തളിക്കോട്ടയിൽ വീടുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പതിനാലുകാരൻ പിടിയിൽ. കഴിഞ്ഞ മൂന്നു ദിവസമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ വിരുതനെയാണ് പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെത്തിയത്.
തളിക്കോട്ട തിരുമല ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകനായ പതിനാലുകാരനെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാപകൽ വ്യത്യാസമില്ലാതെ വീടുകൾക്കു നേരെ കല്ലും കുപ്പിയും, തടിക്കഷണങ്ങളും എറിയുന്നത് പതിവായിരുന്നു. നിരവധി വീടുകളുടെ ഓടും ഷീറ്റും ജനൽചില്ലുകളും തകർന്നിരുന്നു. കോട്ടയം െവസ്റ്റ് പൊലീസ് സ്ഥലത്തെത്തി നിരീക്ഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതിനിടയിൽ പൊലീസുകാരുടെ തലക്ക് മുകളിലൂടെയും ബിയർ കുപ്പികൾ പാഞ്ഞുചെന്ന് വീടുകളിൽ പതിച്ചു. സമീപത്തെ വീടിെൻറ ശുചിമുറിയിൽ വീണാണ് കുപ്പി പൊട്ടിത്തെറിച്ചത്. ഇതോടെ വീട്ടുകാരും ഭയചകിതരായി.
രക്ഷിതാക്കൾ കുട്ടിയെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നെന്നും ആക്ഷേപമുണ്ട്. കുട്ടിയെ ബുധനാഴ്ച സ്റ്റേഷനിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.