വ്യാജ രേഖകൾ ഉണ്ടാക്കി പണം തട്ടിപ്പ്; യുവതി പിടിയിൽ
text_fieldsപുതുശ്ശേരി: 25 കോടിക്ക് പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ മലബാർ സിമന്റ്സ് കമ്പനിക്ക് സമീപമുള്ള 82 ഏക്കർ സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂമിയുടെ വ്യാജരേഖ നൽകി പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് മലമ്പുഴ അമ്പാടി വീട്ടിൽ ചന്ദ്രന്റെ ഭാര്യ സുലോചനയെയാണ് (53) കസബ പൊലീസ് പിടികൂടിയത്.
പൊസഷൻ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ്, ടാക്സ് രസീത് മുതലായവ വ്യാജമായി നിർമിച്ച് ഇവയുടെ ഫോട്ടോസ്റ്റാറ്റ് നൽകി എറണാകുളം പിരലിമട്ടം സ്വദേശിയായ യുവാവിൽ നിന്നും 1,05,000 രൂപ അഡ്വാൻസ് എന്ന രീതിയിലാണ് സുലോചന തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.
കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ സി.കെ. രാജേഷ്, അസി. സബ് ഇൻസ്പെക്ടർ ജസിന്ത, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശെൽവരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.