സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsകാക്കനാട്: ഗതാഗത വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന സരസ മന്ദിരത്തിൽ താമസിക്കുന്ന ഗോപകുമാരൻ തമ്പിയാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പി.എസ്.സി 2015ൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയിൽ പരാജയപ്പെട്ട യുവാവിനെ കബളിപ്പിച്ച് 5,75,000 രൂപയാണ് കൂട്ടുപ്രതികളുമായി ചേർന്ന് തട്ടിച്ചത്. എഴുത്തുപരീക്ഷയിൽ വിജയിച്ച യുവാവ് വൈദ്യപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിനെ സമീപിച്ച പ്രതികൾ പി.എസ്.സി ഉദ്യോഗസ്ഥൻ ആണെന്ന് പരിചയപ്പെടുത്തിയ തമ്പിക്ക് മുന്നിലെത്തിക്കുകയായിരുന്നു.
പണം നൽകി ഏറെ നാളായിട്ടും ജോലി ലഭിക്കാതെ വന്നതോടെ യുവാവ് ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ചു.
കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ സുരേഷ് കുമാറിനെയും മറ്റൊരു പ്രതിയായ ദീപക്കിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.