സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ്; ജീവനക്കാര്‍ അറസ്റ്റിൽ
text_fieldsപാലാ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തിരിമറി നടത്തി ഒന്നരക്കോടിയോളം തട്ടിയ കേസില്‍ രണ്ട് ജീവനക്കാർ അറസ്റ്റിലായി. പാലായിലെ കെ.പി.ബി.നിധി ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വാഴൂര്‍ കാപ്പൂക്കടവ് കൃഷ്ണഭവനില്‍ അഭിജിത്, തോടനാല്‍ മനക്കുന്ന് പന്തക്കുറ്റിയില്‍ ദേവജിത് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിെൻറ മാനേജര്‍ കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സ്ഥാപനത്തില്‍ പണയമായി െവച്ചിരുന്ന മൂന്നര കിലോയോളം സ്വര്‍ണ ഉരുപ്പടികള്‍ മാറ്റി പകരം മുക്കുപണ്ടം വെച്ചതായാണ് കണ്ടെത്തിയത്. സ്ഥാപനം നടത്തിയ ഓഡിറ്റിങ്ങിൽ കണക്കിൽ വ്യത്യാസം കണ്ടതോടെ പണയ ഈടായി വാങ്ങിയ സ്വര്‍ണം പരിശോധന നടത്തി. ഇതിലാണ് സ്വര്‍ണത്തിനുപകരം മുക്കുപണ്ടം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. ചില വായ്പകള്‍ക്ക് നിശ്ചിത പരിധിയിലും കുറഞ്ഞ അളവിലാണ് സ്വര്‍ണം ഈടായി സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സ്വര്‍ണം ഈടായി വാങ്ങുന്ന വായ്പാരേഖകളില് തിരിമറി കാണിച്ചതായും പൊലീസ് പറഞ്ഞു. ജീവനക്കാരല്ലാത്തവരും തിരിമറിയില്‍ ഉള്പ്പെട്ടിട്ടുെണ്ടന്നും പൊലീസ് കരുതുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണം എവിടേക്ക് മാറ്റിയെന്നതും പൊലീസ് പരിശോധിച്ചുവരുകയാണ്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്. ഐമാരായ എം.ഡി. അഭിലാഷ്, രാധാകൃഷ്ണന്, ഷാജി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.