ഹെൽത്ത് കാർഡിെൻറ പേരിൽ തട്ടിപ്പ്
text_fieldsകോന്നി: സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിെൻറ രജിസ്ട്രേഷൻ തുടങ്ങിയതായി സമൂഹ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം സജീവം. കേന്ദ്രസർക്കാർ പദ്ധതിയായ ഹെൽത്ത് ഐ.ഡി പദ്ധതിയാണ് ചികിത്സ പദ്ധതിയായി തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരത്തിൽ രജിസ്ട്രേഷൻ ഫീ ഇനത്തിൽ പലർക്കും പണം നഷടപ്പെടുകയും ചെയ്തു. ഹെൽത്ത് ഐ.ഡി ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോന്നിയിൽ ജനങ്ങളെ പറ്റിക്കുന്നത്.
20 മുതൽ 200 രൂപ വരെ ഇത്തരത്തിൽ ഈടാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശത്തെ തുടർന്ന് നിരവധി ആളുകളാണ് കോന്നിയിലെ അക്ഷയകേന്ദ്രങ്ങളിൽ എത്തുന്നത്. പലപ്പോഴും അക്ഷയകേന്ദ്രങ്ങളിലെ ജീവനക്കാർ ഇവരെ വിവരം പറഞ്ഞ് മനസ്സിലാക്കി തിരിച്ചയക്കുകയാണ് പതിവ്. അക്ഷയകേന്ദ്രങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്ന വ്യാജ ജനസേവന കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും പറയപ്പെടുന്നു. നിലവിൽ കേരളത്തിൽ സൗജന്യ ചികിത്സ സൗകര്യം ലഭ്യമാകുന്നത് കാരണ്യ ബെലവനൻറ് ഫണ്ട്, കാരുണ്യ സുരക്ഷ പദ്ധതി എന്നീ രണ്ട് പദ്ധതികളിലൂടെയാണ്. ഈ പദ്ധതികൾ നടപ്പാക്കുന്നത് സംസ്ഥാന ഹെൽത്ത് ഏജൻസിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.