ഇൻസ്റ്റഗ്രാം വഴി തട്ടിപ്പ്; മൂന്നുപേർ പിടിയിൽ
text_fieldsപരപ്പനങ്ങാടി: കടലുണ്ടി സ്വദേശിനിക്ക് ലോൺ നൽകാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പരസ്യം നൽകി 70,300 രൂപ തട്ടിയ മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.
വാണിയമ്പലം വൈക്കോലങ്ങാടി സ്വാദേശി വി. യാസർ അറഫാത്ത് (34), വണ്ടൂർ കരുണാലയപ്പടി സ്വദേശി പി. അസ്ലം(24), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി പി. ഫഹദ് (19), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ ഇൻസ്റ്റാഗ്രാമിൽ ചെയ്ത പരസ്യത്തിൽ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിനിരയായത്. രണ്ടു ലക്ഷം രൂപ വരെ വായ്പ തരാമെന്നും അതിന് അപേക്ഷ പൂരിപ്പിച്ചു നൽകേണ്ടതുെണ്ടന്നും പറഞ്ഞ സംഘം ഇതിന്റെ പ്രാഥമിക ചെലവിലേക്കായി ഒന്നാം ഗഡുവായി 13,000 രൂപയും പിന്നീട് നാല് അക്കൗണ്ടുകളിലായി 70,300 രൂപയും അടപ്പിച്ചതായി പൊലീസ് പറഞ്ഞു. കേസിലെ ഒന്നാംപ്രതിയായ യാസർ അറഫാത്തിന്റെ നാല് അക്കൗണ്ടുകൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിനാൽ മരവിപ്പിച്ചിരിക്കുകയാണ്.
ഈ അക്കൗണ്ടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവുമായി ബന്ധമുള്ള പരപ്പനങ്ങാടിയിലെ ചില യുവാക്കളും പൊലീസ് നിരീക്ഷണത്തിലുണ്ട്.
ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെ നിർദേശാനുസരണം താനൂർ ഡിവൈ.എസ്.പി വി. ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, വണ്ടൂർ സബ് ഇൻസ്പെക്ടർ ഷാഹുൽഹമീദ്, എസ്.ഐമാരായ ആർ. അരുൺ, യു. പരമേശ്വരൻ, ജയദേവൻ, സീനിയർ പൊലീസ് ഓഫിസർ സിന്ധുജ, സിവിൽ പൊലീസ് ഓഫിസർ പ്രബീഷ്, രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.