Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടം വാങ്ങിയ പണം...

കടം വാങ്ങിയ പണം തിരിച്ച്​ ചോദിച്ചതിന്​ യുവതിയുടെ ഫോ​​ട്ടോയും ഫോൺ നമ്പറും ഇന്‍റർനെറ്റിലിട്ടു; സുഹൃത്തിന്‍റെ ഭർത്താവ്​ അറസ്റ്റിൽ

text_fields
bookmark_border
unknown call
cancel
camera_alt

representational image

കോയമ്പത്തൂർ: ഭാര്യയുടെ സുഹൃത്തിന്‍റെ ഫോൺ നമ്പറും ചിത്രവും ഇന്‍റർനെറ്റിൽ പരസ്യപ്പെടുത്തിയതിന്​ 24 കാരൻ അറസ്റ്റിലായി. ദിണ്ടിഗൽ ജില്ലയിലെ സക്കംപട്ടി സ്വദേശിയായ വി. വെങ്കടേശ്വരനാണ് അറസ്റ്റിലായത്​.

23കാരിയായ സംഗീത (യഥാർഥ നാമമല്ല) നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​തത്​. വെങ്കടേശ്വരന്‍റെ ഭാര്യയും പരാതിക്കാരിയും സുഹൃത്തുക്കളും കോയമ്പത്തൂരിലെ മണിയകർണപാളയത്തിൽ അടുത്ത വീടുകളിലെ താമസക്കാരുമായിരുന്നു.

കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ സംഗീത ശരണ്യക്ക്​ 10,000 രൂപ കടം നൽകി. ഭർത്താവിന്‍റെ ചികിത്സക്കായി അടുത്തിടെ ​ശരണ്യ പണം തിരികെ ചോദിച്ചു. എന്നാൽ ഞായറാഴ്ച ശരണ്യ സംഗീതക്ക്​ 8600 രൂപ മാത്രമാണ്​ മടക്കി നൽകിയത്​. ബാക്കി തുകയെ ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ അടിയായി. തർക്കം മൂർച്ഛിക്കവേ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന്​ വെങ്കിടേശ്വരൻ സംഗീത​ക്ക്​ മുന്നറിയിപ്പ്​ നൽകി.

തിങ്കളാഴ്ച മുതൽ സംഗീതയുടെ മൊബൈൽ നമ്പരിലേക്ക്​ അജഞാതർ തുടർച്ചയായി വിളിക്കാൻ തുടങ്ങി. കാര്യം അന്വേഷിച്ചപ്പോഴാണ്​ ഏതോ ഒരു വെബ്​​ൈസറ്റിൽ നിന്ന്​ ചിത്രവും മൊബൈൽ നമ്പറും കണ്ടാണ്​ വിളിക്കുന്നതെന്ന്​ അവർ പറഞ്ഞു. വെങ്കടേശ്വരൻ ആയിരിക്കും പ്രവർത്തിക്ക്​ പിന്നിലെന്ന്​ സംശയിച്ച സംഗീത കോയമ്പത്തൂർ പൊലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്​ഥാനത്തിൽ ഐ.പി.സി, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internetTamil Naduphone calls
News Summary - friend’s husband posts photo, number on website Woman gets phone calls from strangers
Next Story