കഞ്ചാവ് കേസ് പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും
text_fieldsകൽപറ്റ: കഞ്ചാവ് കേസിൽ പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂർ കൂടാളി നാരങ്ങോലി വീട്ടിലെ നീരജിന് (26) നാണ് എൻ.ഡി.പി.എസ് സ്പെഷൽ കോടതി (രണ്ട് ) ജഡ്ജി അനിൽകുമാർ ശിക്ഷ വിധിച്ചത്.
തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ച് 2018 ജൂണിൽ അന്നത്തെ മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന എം.കെ. സുനിലും സംഘവും ചേർന്ന് പിടികൂടിയ 31 കിലോ കഞ്ചാവ് കാറിൽ കടത്തിയ കേസിലെ പ്രതികളിലൊരാളാണ് നീരജ്.
രണ്ടാം പ്രതി യാസർ അറഫത്തിന്റെ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും. സർക്കാറിന് വേണ്ടി അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.