Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Police
cancel
Homechevron_rightNewschevron_rightCrimechevron_rightകാമുകിയുടെ...

കാമുകിയുടെ മൂന്നുവയസുകാരി കൊച്ചുമകളെ ബലാത്സംഗംചെയ്ത്​ കൊലപ്പെടുത്തിയ 55കാരൻ അറസ്റ്റിൽ

text_fields
bookmark_border

നോയിഡ: വിവാഹത്തിന്​ തടസമാകുമെന്ന്​ കരുതി 50കാരിയായ കാമുകിയുടെ മൂന്നുവയസുകാരിയായ കൊച്ചുമകളെ ബലാത്സംഗം ചെയ്ത്​ കൊലപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ്​ സംഭവം. ഇരുവരുടെയും വിവാഹത്തിന്​ മൂന്നുവയസുകാരി തടസമാകുമെന്ന്​ വിശ്വസിച്ചാണ്​ 55കാരൻ ക്രൂരകൃത്യം നടത്തിയത്​. 50കാരിയുടെ ഒത്താശയോടെയായിരുന്നു കൊലപാതകം. ഇവരെയും പൊലീസ്​ കസ്റ്റഡിയിലെടുത്തു.

ഡിസംബർ 25 മുതൽ കുട്ടിയെ കാൺമാനില്ലായിരുന്നു. ഡിസംബർ 28ന്​ കുട്ടിയുടെ മൃതദേഹം ഇലാഹബാസിന്​ സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന്​ കണ്ടെത്തുകയായിരുന്നു. കുട്ടി ലൈംഗികാക്രമണത്തിന്​ വിധേയമായി കൊല്ലപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ ക​ണ്ടെത്തി. തുടർന്ന്​ അന്വേഷണവും ആരംഭിച്ചു.

കുട്ടിയുടെയും അമ്മയും അച്ഛനും വേർപിരിഞ്ഞ്​ താമസിക്കുകയായിരുന്നു. പിതാവ്​ രണ്ടു വർഷം മുമ്പ്​ ജയിലിലാകുകയും ചെയ്തു. തുടർന്ന്​ പിതാവിന്‍റെ അമ്മക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.

'ഡിസംബർ 24ന്​ പേരക്കുട്ടിയെ കാണാതായതായി 50കാരി ഡിസംബർ 25ന്​ പ്രദേശിക പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ പൊലീസ്​ എഫ്​​.ഐ.ആറും രജിസ്റ്റർ ചെയ്തു. പിന്നീട്​ കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്ന്​ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ ലൈംഗികാക്രമണത്തിന്​ ഇരയായാണ്​ പെൺകുട്ടി​ കൊല്ല​പ്പെട്ടതെന്ന്​ തെളിഞ്ഞു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്ലൈവുഡ് തടികൾക്കിടയിൽ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചതായും തെളിവു നശിപ്പിക്കാൻ ശ്രമം നടന്നതായും സ്ഥിരീകരിച്ചു' -പൊലീസ്​ പറഞ്ഞു.

തുടർന്ന്​ കുട്ടിയുടെ മുത്തശ്ശിയെ ​പൊലീസ്​ കൂടുതൽ ചോദ്യം ചെയ്​തതോടെ 55കാരനുമായുള്ള അടുപ്പം വെളുപ്പെടുത്തിയതായും കുറ്റകൃത്യം സമ്മതിച്ചതായും പൊലീസ്​ കൂട്ടിച്ചേർത്തു.

ബുലന്ദേശ്വർ ജില്ലക്കാരനാണ്​ 55കാരൻ. കാലങ്ങളായി നോയിഡയിലെ സെക്ടർ 88ലായിരുന്നു ഇയാളുടെ താമസം. ​ക്രമിനൽ സ്വഭാവമുള്ളയാളാണ്​ ഇയാൾ. വിവാഹത്തിന്​ തടസമാണെന്ന്​ കരുതി കാമുകിയുമായി ചേർന്ന്​ കുട്ടിയെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

തിങ്കളാഴ്ച ഇയാളെ സെക്​ടർ 88ൽനിന്ന്​ പൊലീസ്​ കസ്റ്റഡിയിലെടുത്തു. ഇയാളെ കൊലപാതകം, ബലാത്സംഗം, പോക്​സോ വകുപ്പുകൾ പ്രകാരം അറസ്റ്റ്​ ചെയ്തതായും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSOMurderRape
News Summary - Girl 3 Raped Killed By Man In Relationship With Her Grandmother
Next Story