Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅഞ്ചുവയസുകാരിയെ...

അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗ ചെയ്തു; പ്രതിക്കായി തിരച്ചിൽ

text_fields
bookmark_border
No Rape
cancel

പുരി: ഒഡീഷയിലെ പുരി നഗരത്തിൽ അഞ്ചുവയസുകാരിയെ വീടിന് മുകളിലേക്ക് തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗംചെയ്ത നിലയിൽ. ഞായറാഴ്ചയാണ് സംഭവം. മാരകമായി പരിക്കേറ്റ കുട്ടി എസ്.സി.ബി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

വീട്ടുകാരുമായി പരിചയമുള്ളയാളാണ് പ്രതി. അഞ്ചുവയസുകാരിയെ വീട്ടുകാർ കാണാതെ ഇയാൾ വീടിന്റെ മുകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മ വീടിന് മുകളിലെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കുട്ടിയെ പുരി ജില്ല ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി കട്ടക്കിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറാണ് പ്രതിയെന്നും നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:POCSORape
News Summary - Girl 5 Raped At Home In Odisha Battling For Life
Next Story