യു.പിയിൽ സ്കൂൾ വിട്ട് മടങ്ങിയ 14കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
text_fieldsമീററ്റ്: ഉത്തർപ്രദേശിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. മീററ്റ് ജില്ലയിലെ പരിക്ഷിത്ഗഡിലാണ് സംഭവം.
വീട്ടിലേക്ക് മടങ്ങവേ പെൺകുട്ടിയെ വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽകേട്ട് കർഷകരെത്തിയതോടെ മൂന്നംഗ സംഘം മോട്ടോർബൈക്കിൽ കടന്നുകളഞ്ഞു.
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുപേരുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. വ്യാഴാഴ്ച സഹപാഠികളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രതികളിലൊരാൾ ഇവരുടെ സമീപമെത്തി പെൺകുട്ടിയുടെ മാതാവിന് സുഖമില്ലെന്ന് അറിയിച്ചശേഷം ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വനത്തിന് സമീപത്തെ വയലിൽ എത്തിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തു.
പെൺകുട്ടിയുടെ കരച്ചിൽ കേട്ടതോടെ സമീപത്ത് വയലിൽ പണിയെടുക്കുന്ന കർഷകർ ഓടിയെത്തുകയായിരുന്നു. ഉടൻതന്നെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതികളുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.