ബാലികയെ മൂന്ന് യുവാക്കളെക്കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ച് 21കാരി
text_fieldsമുംബൈ: 11കാരിയായ സുഹൃത്തിനെ മൂന്ന് യുവാക്കളെ കൊണ്ട് കൂട്ട ബലാത്സംഗം ചെയ്യിച്ച് 21കാരി. മുംബൈയിലെ പടിഞ്ഞാറൻ വിറാർ പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു ക്രൂരത. സംഭവത്തിൽ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ വീടിനടുത്തുള്ള കടയിൽ മൊബൈൽ നന്നാക്കാൻ പോയതായിരുന്നു പെൺകുട്ടി. ഇവിടെനിന്ന് കണ്ടുമുട്ടിയ 21കാരി ബാലികയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തെത്തിച്ച യുവതി മൂന്ന് ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. യുവാക്കൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൈകാലുകൾ ബന്ധിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഈ സമയം 21കാരി ഇതെല്ലാം കണ്ടുനിൽക്കുകയായിരുന്നു. കൃത്യത്തിന് ശേഷം പുലർച്ചെയോടെ പെൺകുട്ടിയെ വീടിന് സമീപം കൊണ്ടുവിട്ട ശേഷം പ്രതികൾ സ്ഥലംവിടുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വെളിപ്പെടുത്തിയതോടെ മാതാവ് വിറാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശേഷം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ യുവാക്കളിൽ ഒരാൾ കോളജ് വിദ്യാർഥിയും മറ്റൊരാൾ പച്ചക്കറി വ്യാപാരിയുമാണ്. മൂന്നാമനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കച്ചവടക്കാരനായ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകൾ കേസുകളുണ്ട്. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.