തിരുവന്തപുരം സ്വർണക്കടത്ത്: ഇ.ഡി സമർപ്പിച്ച രണ്ട് ഹരജികളും സുപ്രീംകോടതി മാറ്റി
text_fieldsന്യൂഡൽഹി: തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി ഹരജി അടുത്ത മാസം 20ന് പരിഗണിക്കും. എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കിയ ശേഷവും ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ വിവരങ്ങൾ വിചാരണക്കോടതി പരിഗണിക്കുന്നത് നിയമവിരുദ്ധമാണെന്ന ഇ.ഡിയുടെ ഹരജി അടുത്ത മാസം ആറിന് പരിഗണിക്കും. രണ്ട് ഹരജികളിൽ സുപ്രീംകോടതി വെവ്വേറെ വാദം കേൾക്കും. മറുപടി സമർപ്പിക്കാൻ എം. ശിവശങ്കറിന് സുപ്രീംകോടതി സമയം അനുവദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവർക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ആരോപണത്തിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം. എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയെങ്കിലും അന്വേഷണവിവരങ്ങൾ വിചാരണക്കോടതിക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു.
അന്വേഷണം വേണോമേയെന്നതിൽ വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് ഹരജികളും ഒന്നിച്ചു പരിഗണിക്കാനായിരുന്നു ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നേരത്തെ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.