Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗു​ഡ്സ് ഡ്രൈ​വ​ർ​ക്ക്...

ഗു​ഡ്സ് ഡ്രൈ​വ​ർ​ക്ക് ഓ​ട്ടോ ഡ്രൈ​വ​റു​ടെ മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്

text_fields
bookmark_border
rajan
cancel
camera_alt

പ​രി​ക്കേ​റ്റ രാ​ജ​ൻ

വ​ട​ക​ര: ഗു​ഡ്സ് ഓ​ട്ടോ ഓ​ട്ടോ​യി​ൽ ഉ​ര​സിയതിന് ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം.

തു​ട​യെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗു​ഡ്സ് ഓ​ട്ടോ ഡ്രൈ​വ​ർ മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി സ്വ​ദേ​ശി പ​റ​മ്പ​ത്ത് മീ​ത്ത​ൽ രാ​ജ​നെ (65) മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​യെ​ല്ല് പൊ​ട്ടി​യ ഇ​യാ​ളെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

സെപ്റ്റം​ബ​ർ 18 ന് ​വ​ട​ക​ര​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്ത് രാ​ജ​ൻ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ഭാ​ര്യ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണം. വ​ട​ക​ര പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ ട്രാ​ഫി​ക്ക് കു​രി​ക്കി​ൽ പി​ന്നി​ലെ ഓ​ട്ടോ​യി​ൽ ഉ​ര​സി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ക്ര​മം. തു​ട​ർ​ന്ന് നാ​രാ​യ​ണ ന​ഗ​ർ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്തെ​ത്തി ഓ​ട്ടോ ത​ട​ഞ്ഞ് വ​ലി​ച്ചു​താ​ഴെ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് വ​ട​ക​ര പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ക്ര​മ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driverseriously injuredKozhikode NewsGoods driver
News Summary - Goods driver seriously injured in collision with auto driver
Next Story