11 കേസില്‍ പ്രതിയായ ഗുണ്ട അറസ്റ്റിൽ
text_fieldsനേമം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. തിരുമല തൃക്കണ്ണാപുരം ആറാമട കൃഷ്ണകൃപ വീട്ടിൽ മിട്ടു എന്ന അരവിന്ദിനെയാണ് (24) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
2015 മുതൽ പൂജപ്പുര പൊലീസ് സ്റ്റേഷനിലും സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി അരവിന്ദിനെതിരെ കൊലപാതകശ്രമം, ആയുധം കൈകാര്യം ചെയ്യൽ, ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ക്രൂരമായി ആക്രമണം നടത്തൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് 11 കേസുകൾ നിലവിലുണ്ട്. ഇയാൾക്കെതിരെ കാപ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന പൂജപ്പുര എസ്.എച്ച്.ഒ റോജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമീഷണർ അങ്കിത് അശോകൻ നൽകിയ ശിപാർശ പ്രകാരം കലക്ടർ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇത് കൂടാതെ, ഡെപ്യൂട്ടി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ ശിപാർശ പ്രകാരം തിരുവനന്തപുരം സിറ്റിയിൽ സ്ഥിരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന അഞ്ച് പേർക്കെതിരെ കാപ നിയമം സെക്ഷൻ 15 പ്രകാരം നടപടി സ്വീകരിക്കാൻ സിറ്റി പൊലീസ് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.