യുവാവിനുനേരെ ഗുണ്ട ആക്രമണം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsകോഴിക്കോട്: കോയ റോഡ് ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തുനിന്ന് ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾകൂടി പിടിയിൽ. ഫറോക്ക് പേട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദിനെയാണ് (37) വെള്ളയിൽ ഇൻസ്പെക്ടർ ജി. ഗോപകുമാറും ടി. ജയകുമാറിെൻറ കീഴിലുള്ള സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റുചെയ്തത്. മുഖദാർ മരക്കാർകടവ്പറമ്പ് ഷംസു (44) നേരത്തേ അറസ്റ്റിലായിരുന്നു.
ഫെബ്രുവരി 27ന് പുലർച്ച കോയ റോഡ് പള്ളിക്കു സമീപം സുഹൃത്തുമൊത്ത് സംസാരിച്ചു നിൽക്കവെ ബൈക്കിലെത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായി യുവാവിനെ വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ ഒഴിഞ്ഞുമാറി ഓടി രക്ഷപ്പെടുകയായിരുന്നു.
അന്വേഷണ സംഘം നിരവധിയാളുകളെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തി പ്രതികളിലേക്ക് എത്തുകയും ഇവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തു.
പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞതോടെ ജില്ലക്ക് പുറത്തുപോയ പ്രതികളിൽ രണ്ടുപേർ തിരിച്ചെത്തി ഒളിവിൽ കഴിയവെയാണ് അറസ്റ്റിലായത്. ഷംസു നല്ലളം പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിലും റംഷിഹാദ് കൊണ്ടോട്ടി സ്റ്റേഷനിലെ സ്വർണ കവർച്ച കേസിലും പ്രതിയാണ്.
ജില്ലയിലെ സ്വർണ കടത്ത്, ഒറ്റ നമ്പർ ലോട്ടറി നടത്തുന്ന ഗുണ്ട നേതാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തെൻറ സംഘത്തിലുള്ളവർക്ക് ലഹരി വസ്തുക്കൾ നൽകിയാണ് ഇത്തരം കുറ്റകൃത്യത്തിലേക്ക് ഇയാൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. സ്വർണ കള്ളക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ ആക്രമണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഡൻസാഫ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, കെ. അഖിലേഷ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ജിനേഷ് ചൂലൂർ, സുനൂജ് കാരയിൽ, അർജുൻ അജിത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, വെള്ളയിൽ സ്റ്റേഷനിലെ റെനീഷ് മഠത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.