ഗുണ്ട സംഘങ്ങളുടെ ഏറ്റുമുട്ടൽ; യുവാവിനെ വെട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsആലപ്പുഴ: നഗരത്തിൽ സ്ഫോടകവസ്തു പൊട്ടി യുവാവ് മരിച്ച സംഭവത്തിന് മുമ്പ് ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സ്ഫോടനത്തിൽ മരിച്ച അരുൺകുമാറിെൻറ സുഹൃത്ത് ചേർത്തല പട്ടണക്കാട് വെളുത്തേടത്ത് വെളിയിൽ സുജിത്തിനെയാണ് (വെളുമ്പൻ -39) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഒരാളെകൂടി കിട്ടാനുണ്ട്. വ്യാഴാഴ്ച വൈകീട്ട് 7.30ന് സ്ഫോടകവസ്തു പൊട്ടി ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയംപറമ്പ് അരുൺകുമാർ (ലേ കണ്ണൻ -26) മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ണെൻറ സംഘത്തിൽപെട്ടവർ കുടുങ്ങിയത്. ആലിശ്ശേരി തങ്ങൾവക പുരയിടം നഫ്സൽ (38), ഓമനപ്പുഴ ചിറപറമ്പിൽ മിറാഷ് (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരാണ് നേരേത്ത അറസ്റ്റിലായത്.
സംഭവദിവസം ലേ കണ്ണെൻറ നേതൃത്വത്തിെല ആറംഗ സംഘം ചാത്തനാട് ശ്മശാനത്തിന് സമീപത്തെ കിളിയൻപറമ്പിൽ എതിർചേരിയിലെ രാഹുലിെൻറ വീട് അന്വേഷിച്ചെത്തിയിരുന്നു. തുടർന്ന് ചാത്തനാട് കോളനിയിലെ മനു അലക്സിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഈ കേസിലാണ് ഇവർ പിടിയിലായതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ചാത്തനാട് മേഖലയിൽ ഗുണ്ടസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയശേഷം ബൈക്കിൽ മടങ്ങിപ്പോകുേമ്പാൾ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് കണ്ണൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടകവസ്തു കണ്ണെൻറ ശരീരത്തിൽ തോർത്തിൽ കെട്ടിയനിലയിലായിരുന്നു. ബൈക്ക് മറിഞ്ഞപ്പോൾ ഇത് പൊട്ടിത്തെറിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. ഫോറൻസിക് പരിശോധയിലൂടെ മാത്രമേ ലേ കണ്ണൻ മരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാകൂ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പരിശോധിച്ചശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവദിവസം കണ്ണെൻറ നേതൃത്വത്തിെല സംഘം തെറ്റിപ്പിരിഞ്ഞ രാഹുലിെൻറ വീട്ടിലെത്തി നടത്തിയ ആക്രമണത്തിന് പിന്നാലെ ഗുണ്ടസംഘങ്ങൾ തമ്മിെല ഏറ്റുമുട്ടലിൽ സ്ഫോടകവസ്തു എറിഞ്ഞ് കണ്ണനെ കൊലപ്പെടുത്തിയെന്നാണ് പിതാവ് അനിൽകുമാറിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.