നന്മണ്ടയിൽ ഗുണ്ടാവിളയാട്ടം; വീട്ടുകാർക്കു നേരെ വെടിവെപ്പ്
text_fieldsനന്മണ്ട (കോഴിക്കോട്): നന്മണ്ട-12ൽ നാട്ടുകാരെ മുൾമുനയിൽ നിർത്തി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി എട്ടോടെയാണ് വീട്ടുകാർക്ക് നേരെ വെടിയുതിർത്ത് ഗുണ്ടകൾ അഴിഞ്ഞാടിയത്.
മoത്തിൽ വിത്സൻ താമസിക്കുന്ന വീട്ടിലാണ് വെടിവെപ്പുണ്ടായത്. വീട്ടിൽ വാടകക്ക് താമസിച്ചുവരുകയായിരുന്ന വിത്സൻ ശനിയാഴ്ച വീട്ടുസാധനങ്ങൾ പുറത്തേക്ക് മാറ്റിവെക്കുന്നതിനിടയിലാണ് രാത്രി മൂന്നംഗ സംഘം വന്ന് ആക്രമണം അഴിച്ചുവിട്ടത്.
വീട്ടിൽ വിത്സനും ഭാര്യയും മക്കളും അയൽവാസികളായ രണ്ടുപേരുമുണ്ടായിരുന്നു. 'വീട് ഒഴിഞ്ഞില്ലെടാ' എന്ന് ആക്രോശിച്ച് വെടിവെക്കുകയായിരുന്നു. തലനാരിഴ വ്യത്യാസത്തിനാണ് വിത്സനും കുടുംബവും രക്ഷപ്പെട്ടത്. സംഭവത്തിൽ മുക്കം ചെറുവാടി സ്വദേശി മുനീർ (35), ഓമശ്ശേരി സ്വദേശി ഷാഫി (32) എന്നിവരെ പിടികൂടി നാട്ടുകാർ ബാലുശ്ശേരി പൊലീസിൽ ഏൽപിച്ചു.
നന്മണ്ടയിൽ തന്റെ പേരിലുള്ള 30 സെന്റ് സ്ഥലവും വീടും വിത്സൻ, സുജ എന്നവർക്ക് വിറ്റിരുന്നു. വിത്സന്റെ തൃശൂരിലുള്ള 32 സെന്റ് സ്ഥലം വിൽക്കുമ്പോൾ ഇത് തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കാമെന്ന വ്യവസ്ഥ വീടു വാങ്ങിയ വ്യക്തി പാലിച്ചില്ല എന്നാണ് വിത്സന്റെ കുടുംബം പറയുന്നത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.