യു.പിയിൽ ദലിത് ഇരട്ടക്കൊല; സർക്കാർ ഉദ്യോഗസ്ഥനെയും ഭാര്യയെയും കഴുത്തറുത്ത് കൊന്ന നിലയിൽ
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ അസംഗഡിൽ ദലിത് സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും കൊല്ലപ്പെട്ട നിലയിൽ. തിങ്കളാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇരുവരുടെയും കഴുത്ത് മുറിച്ച നിലയിലായിരുന്നു.
55കാരനായ നഗിനയും 52കാരിയായ നഗിന ദേവിയുമാണ് കൊല്ലപ്പെട്ടത്. മൗ ജില്ലയിലെ കൺസോളിഡേഷൻ വകുപ്പിൽ റവന്യു റെക്കോഡ് കീപ്പറാണ് നഗിന. ഞായറാഴ്ച രാത്രി തർവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിത്തൗപൂർ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങകിടക്കുേമ്പാഴാണ് കൊലപാതകമെന്ന് അസംഗഡ് പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. അജ്ഞാതരായ അക്രമികൾ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.
ദമ്പതികൾ കൊല്ലപ്പെട്ടതായി അയൽവാസികൾ ഞായറാഴ്ച പുലർച്ചെ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്ക്വാഡും എത്തി പ്രദേശത്ത് പരിശോധന നടത്തി. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയേശഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
യു.പിയിൽ നാലംഗ ദലിത് കുടുംബം കൊല്ലപ്പെട്ട് ദിവസങ്ങൾക്കകമാണ് മറ്റൊരു ദലിത് കുടുംബത്തിന്‍റെ കൊലപാതകം. പ്രയാഗ്രാജിൽ 50കാരിയും ഭാര്യയായ 45കാരിയും 16,10 വയസായ മക്കളുമാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.