Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right14കാരിയെ...

14കാരിയെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​ച്ച് പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

text_fields
bookmark_border
14കാരിയെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​ച്ച് പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ അറസ്റ്റിൽ
cancel
camera_alt

ച​ന്ദ്ര​ശേ​ഖ​ര​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: 14കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഗ്രേ​ഡ് എ​സ്.​ഐ അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ റൂ​റ​ൽ എ​സ്.​പി ഓ​ഫി​സി​ൽ ജോ​ലി​ചെ​യ്യു​ന്ന ഗ്രേ​ഡ് എ​സ്.​ഐ​യാ​യ മാ​ള കൊ​മ്പ​ത്തു​പ​ടി സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​നെ​യാ​ണ് (50) കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കു​ട്ടി​യു​ടെ മൊ​ഴി.

മ​റ്റൊ​രു സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​യാ​യ​പ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി എ​സ്.​ഐ പീ​ഡി​പ്പി​ച്ച വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് കൗ​ൺ​സ​ല​ർ ഇ​രി​ങ്ങാ​ല​ക്കു​ട വ​നി​ത സെ​ല്ലി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​നി​ത എ.​എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ സ്റ്റേ​ഷ​നാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി നേ​ര​ത്തേ കൊ​ടു​ങ്ങ​ല്ലൂ​ർ സ്‌​റ്റേ​ഷ​നി​ലും ജോ​ലി​ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKerala News
News Summary - Grade SI arrested for sexual assault against 14 yr old girl
Next Story