അമ്മൂമ്മയുടെ കൊലപാതകം: ചെറുമകന് അറസ്റ്റില്‍
text_fieldsകുന്നിക്കോട്: അര്‍ബുദബാധിതയായ അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തില്‍ ഉണ്ണി എന്ന സുരേഷ്കുമാറാണ് പിടിയിലായത്.
സുരേഷിന്റെ അമ്മയുടെ മാതാവ് പൊന്നമ്മ (90) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കേസിനാസ്പദമായ സംഭവം.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സുരേഷ് വയോധികയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിലും നെഞ്ചത്ത് കൈകൊണ്ടും ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് രോഗബാധിതയായ പൊന്നമ്മ അസുഖം മൂര്‍ച്ഛിച്ച് മരിച്ചതായി പ്രചരിപ്പിച്ചു.
എന്നാല്‍, ശാസ്ത്രീയ പരിശോധനസംഘത്തിന്റെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പൊലീസ് അസ്വഭാഭികമരണത്തിന് കേസെടുത്തു. കുടുംബാംഗങ്ങളെ ചോദ്യംചെയ്തതിനെ തുടര്‍ന്ന് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തലയ്ക്കേറ്റ മുറിവും കഴുത്തില്‍ കുത്തിപ്പിടിച്ച് ബലപ്രയോഗം നടത്തിയതിലുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ സുരേഷ് കുറ്റം സമ്മതിക്കുകയായിരുന്നു. തമ്മില്‍ വഴക്കുണ്ടായതായും രോഗബാധിതയായ വയോധികയെ ശുശ്രൂഷിക്കാന്‍ കഴിയാത്തതിലുമാണ് കൊലപ്പെടുത്തിയതെന്ന് സുരേഷ് മൊഴി നല്കി.
ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെയും കൊട്ടാരക്കര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഡി. വിജയകുമാറിന്റെയും നിർദേശം അനുസരിച്ച് കുന്നിക്കോട് എസ്.എച്ച്.ഒ എം. അന്‍വറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഫൈസല്‍, എ.എസ്.ഐ ഷാനവാസ്, എസ്.സി.പി.ഒ അംബിക, ബാബുരാജ്, ഗിരീഷ് എന്നിവരാണ് അന്വേഷണം നടത്തി നടപടികള്‍ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.