Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റിൽ

text_fields
bookmark_border
drug
cancel
camera_alt

മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ സം​ഘം

ത​ല​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്നു​മാ​യി നാ​ലു​പേ​ർ ധ​ർ​മ​ടം പൊ​ലീ​സ് പി​ടി​യി​ലാ​യി. വ​ട​ക്കു​മ്പാ​ട് സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, സ​ൽ​സ​ബീ​ർ, ഷ​മ്മാ​സ്, കൊ​ള​ശ്ശേ​രി സ്വ​ദേ​ശി സ​ഫ് വാ​ൻ എ​ന്നി​വ​രെ​യാ​ണ് ധ​ർ​മ​ടം പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 47 ഗ്രാം ​എം.​ഡി.​എം.​എ​യും ര​ണ്ട് കി.​ഗ്രാം ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. വ​ട​ക്കു​മ്പാ​ട് പോ​സ്റ്റ് ഓ​ഫി​സി​ന് സ​മീ​പം മി​നി സ്റ്റേ​ഡി​യം റോ​ഡി​ലെ ആ​സി​യാ​സ് വീ​ട്ടി​ൽ നി​ന്നാ​ണ് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി സം​ഘ​ത്തെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ സം​ഘ​ത്തി​ലെ ചി​ല​രെ പൊ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrest
News Summary - group of four arrested with drugs
Next Story