വിവാഹാഭ്യർഥന നിരസിച്ചു; 23 കാരിയെ യുവാവ് അടിച്ച് കൊന്നു
text_fieldsഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 23 കാരിയെ യുവാവ് അടിച്ച് കൊന്നു. ഭാവ്‌നഗറിലെ ഭനിയവാദ് ഗ്രാമത്തിലാണ് സംഭവം. പ്രതി അശ്വിൻ ചുദാസ് സംഭവശേഷം സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സഹോദരിമാർക്കും സുഹൃത്തുക്കൾക്കുമൊപ്പം ശനിയാഴ്ച രാവിലെ ഫാമിലേക്ക് പോയ യുവതിയെ അശ്വിൻ വഴിയിൽ തടഞ്ഞു നിർത്തി വിവാഹം കഴിക്കാൻ ഇഷ്ടമല്ലെന്ന് പ്രകടിപ്പിച്ചതിന്റെ കാരണം തിരക്കുകയായിരുന്നു. മറുപടിയിൽ പ്രകോപിതനായി യുവതിയെ മരപ്പലക കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രക്ഷിക്കാൻ ശ്രമിച്ച സഹോദരിമാരെയും ബന്ധുക്കളെയും അശ്വിൻ മരക്കഷണം കൊണ്ട് അടിച്ചു. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു വർഷമായി യുവതി അശ്വിനുമായി പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ യുവതി പ്രതികരിച്ചില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അശ്വിന്റെ വിവാഹഭ്യർഥന നിരസിച്ചതാണ് പെൺകുട്ടിയെ കൊലപ്പെടുത്താൽ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.