Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2022 1:28 PM GMT Updated On
date_range 2 Nov 2022 1:28 PM GMTകരിപ്പൂരിൽ അരക്കോടിയുടെ സ്വർണം പിടിച്ചു; കാരിയർക്ക് വാഗ്ദാനം ചെയ്തത് 50,000
text_fieldsbookmark_border
camera_alt
പ്രതീകാത്മക ചിത്രം
കരിപ്പൂർ: കാലിക്കറ്റ് വിമാനത്താവളത്തിൽ 50.52 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം പിടികൂടി. കോഴിക്കോട് പുത്തൂർ സ്വദേശി ഇരട്ടകുളങ്ങര ജാസിറിൽനിന്നാണ് 1082 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
ബുധനാഴ്ച രാവിലെ ദുബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. മിശ്രിതത്തിൽനിന്ന് 992.57 ഗ്രാം സ്വർണമാണ് വേർതിരിച്ചെടുത്തത്.
50,000 രൂപയാണ് സ്വർണകടത്ത് സംഘം വാഗ്ദാനം ചെയ്തതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകി. അസി. കമീഷണർ സിനോയി കെ. മാത്യു, സൂപ്രണ്ട് എം. പ്രകാശ്, ഇൻസ്പെക്ടർ കപിൽദേവ് സുരീറ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story