Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപകുതി വില തട്ടിപ്പ്;...

പകുതി വില തട്ടിപ്പ്; ഫോർട്ട്​കൊച്ചിയിലും നിരവധിപേർ ഇരകളായി

text_fields
bookmark_border
പകുതി വില തട്ടിപ്പ്; ഫോർട്ട്​കൊച്ചിയിലും നിരവധിപേർ ഇരകളായി
cancel

ഫോ​ർ​ട്ട്​​കൊ​ച്ചി : പ​കു​തി വി​ല ത​ട്ടി​പ്പി​ൽ ഫോ​ർ​ട്ട്കൊ​ച്ചി​യി​ലും നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യി. ഫോ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി ക​ള​ത്ത​റ വീ​ട്ടി​ൽ അ​നൂ​പ് ഫ്രാ​ൻ​സി​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന​ന്ത കു​മാ​ർ, അ​ന​ന്തു​കൃ​ഷ്ണ എ​ന്നി​വ​രെ പ്ര​തി ചേ​ർ​ത്ത് ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​നൂ​പ് ഫ്രാ​ൻ​സി​സ് ചെ​യ​ർ​മാ​നാ​യ കൊ​ച്ചി നേ​ച്ച​ർ ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി, കൊ​ച്ചി ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ആ​ന്റ് ടൂ​റി​സം സൊ​സൈ​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ 91 പേ​രി​ൽ നി​ന്നാ​യി 53 ല​ക്ഷം രൂ​പ അ​ന​ന്തു​കൃ​ഷ്ണ​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​തെ​ന്നാ​ണ് പ​രാ​തി. 2024 മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ എ​ട്ട് വ​രെ പ​ല ത​വ​ണ​ക​ളാ​യി അ​ന​ന്തു​കൃ​ഷ്ണ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്രൊ​ഫ​ഷ​ന​ൽ സ​ർ​വി​സ​സ് ഇ​ന്ന​വേ​ഷ​ൻ​സ് എ​ൽ.​എ​ൽ.​പി എ​ന്ന ക​മ്പ​നി​യു​ടെ എ​ച്ച്.​ഡി.​എ​ഫ്.​സി ഇ​യ്യാ​ട്ട് മു​ക്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. അ​ന​ന്ത​കു​മാ​റി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ണം അ​യ​ച്ച​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്കൂ​ട്ട​ർ, ലാ​പ് ടോ​പ്പ്, ത​യ്യ​ൽ മെ​ഷീ​ൻ എ​ന്നി​വ ന​ൽ​കു​ന്ന​തി​നാ​ണ് ഇ​വ​ർ പ​ണം ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഫോ​ർ​ട്ട്കൊ​ച്ചി​യി​ൽ ത​ന്നെ മ​റ്റ് പ​ല​രും ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. പ​ല​രോ​ടും അ​ട​ച്ച പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യാ​ണ് പ​രാ​തി​യി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഉ​റ​പ്പ് ന​ൽ​കി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ​രാ​തി ന​ൽ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് പ​ല​രും. ക​ണ്ണ​മാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

തൃപ്പൂണിത്തുറയിലും ഉദയംപേരൂരും പരാതി

തൃ​പ്പൂ​ണി​ത്തു​റ: പ​കു​തി​വി​ല​ത്ത​ട്ടി​പ്പ് സം​ഭ​വ​ത്തി​ൽ തൃ​പ്പൂ​ണി​ത്തു​റ, ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ് സ്റ്റേ​ഷ​നി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ മൂ​ന്നു​പേ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഉ​ദ​യം​പേ​രൂ​രി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ ര​ണ്ടു​പേ​രാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന​ന്തു കൃ​ഷ്ണ​നെ​തി​രെ സീ​ഡ് സൊ​സൈ​റ്റി അം​ഗ​ങ്ങ​ളാ​യ 41 പേ​ർ ചേ​ർ​ന്ന് ഒ​രു പ​രാ​തി​യും ഉ​ദ​യം​പേ​രൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം’

കൊ​ച്ചി : പ​കു​തി വി​ല ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ന​ൽ​കി​യ സം​ഭാ​വ​ന അ​ന്വേ​ഷി​ക്കേ​ണ്ട​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തെ ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢ നീ​ക്ക​മാ​ണ​ന്ന് നാ​ഷ​ന​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​നും എ​ൻ.​ഡി.​എ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കു​രു​വി​ള മാ​ത്യൂ​സ് കു​റ്റ​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​യി​ട്ട് കേ​സ് ഒ​തു​ക്കി തീ​ർ​ത്ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി ഇ​ടാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മു​ഖ്യ​പ്ര​തി​യു​മാ​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും രേ​ഖ​ക​ളും പു​റ​ത്ത് വി​ട​ണ​മെ​ന്നും നാ​ഷ​ന​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort kochiHalf Price Scam Case
News Summary - Half Price Scam; Many people have also become victims in Fort Kochi
Next Story