വേങ്ങരയിൽ വൻ ഹാൻസ് നിർമാണം: 50 ലക്ഷത്തോളം രൂപയുടെ പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsമലപ്പുറം: വേങ്ങര വട്ടപ്പൊന്തയിൽ വ്യാപകമായി ഹാൻസ് നിർമാണം നടത്തിക്കൊണ്ടിരുന്ന ഫാക്ടറി കണ്ടെത്തി പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. വേങ്ങര വട്ടപ്പൊന്ത ഭാഗത്ത് ആളൊഴിഞ്ഞ റബർ തോട്ടത്തിനു നടുവിലെ ഇരുനില വീട് വാടകെക്കടുത്ത് ഫാക്ടറി പ്രവർത്തിപ്പിച്ചവരെയാണ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടകടവൻ അഫ്സൽ (30), തിരൂരങ്ങാടി എ.ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ (25), ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്.
അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന മൂന്ന് യൂനിറ്റുകളാണ് അഞ്ച് മാസത്തോളമായി രാവും പകലും ഇവിടെ പ്രവർത്തിച്ചിരുന്നത്. അന്വേഷണ സംഘം എത്തിയ സമയത്തും ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് ഉണക്ക മത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്കൃത വസ്തുക്കൾ ഇവിടെ എത്തിച്ചിരുന്നത്. ഡൽഹിയിൽനിന്ന് പാക്കിങ്ങിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു.
രാത്രി ഫാക്ടറിയിൽ എത്തുന്ന സംഘം വില കൂടിയ ആഡംബര വാഹനങ്ങളിലാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഹാൻസ് കടത്തിക്കൊണ്ടു പോയിരുന്നത്. ബീഡി നിർമാണം എന്നാണ് പ്രതികൾ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. അറസ്റ്റിലായ ഹംസ പട്ടാമ്പിയിൽ 100 ചാക്കോളം ഹാൻസ് പിടികൂടിയ കേസിൽ പ്രതിയാണ്. മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ ജില്ല ആൻറി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.