ഹരിദാസൻ വധം: ശരത്ത് റിമാൻഡിൽ
text_fieldsതലശ്ശേരി: പുന്നോൽ താഴെ വയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസൻ വധക്കേസിൽ ബുധനാഴ്ച അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ബി.ജെ.പി പ്രവർത്തകനായ പന്തക്കൽ വയലിൽ പീടികയിലെ ശിവഗംഗ ഹൗസിൽ പി. ശരത്തി (29) നെയാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മാർച്ച് 16 വരെ റിമാൻഡ് ചെയ്തത്.
ഹരിദാസനെ വധിക്കാനുള്ള ഗൂഢാലോചനയിലെ പ്രതിയാണ് ശരത്ത്. ഇയാളടക്കം 12 പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് ഉൾപ്പടെയുള്ളവരും ഗൂഢാലോചനയിൽ പങ്കെടുത്തവരുമാണ് അറസ്റ്റിലായവർ. കേസിൽ ഇനിയും ഏതാനും പേർ പിടിയിലാകാനുണ്ട്. അവസാനമായി അറസ്റ്റിലായ ശരത്തിന്റെ മൊബൈൽ ഫോൺ പൊലീസ് വിശദ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഹരിദാസനെ കൊലപ്പെടുത്തുന്നതിന് ശരത്തിനെ ഫോണിൽ ബന്ധപ്പെട്ടതായി മറ്റൊരു പ്രതിയുടെ മൊഴിയുണ്ട്. ഗൂഢാലോചനയിൽ ശരത്തിനും കാര്യമായ പങ്കുള്ളതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.