മദ്യപിക്കുന്നത് വിലക്കി, ഭാര്യയെ സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഭാര്യയുടെ മുഖം കത്തുന്ന സ്റ്റൗവിലേക്ക് താഴ്ത്തി പൊള്ളിച്ച് കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. മദ്യപാനം തടഞ്ഞതിനാണ് ഭർത്താവിന്റെ ക്രൂരത. യു.പി ബുലന്ദേശ്വർ സ്വദേശി പിങ്കുവാണ് ഭാര്യ കൽപ്പനയെ പൊള്ളിച്ച് കൊന്നതിന് പൊലീസ് പിടിയിലായത്.
2021 ആഗസ്റ്റിലായിരുന്നു സംഭവം. അതിനു ശേഷം ഇയാൾ ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പലയിടങ്ങളിലായി പൊലീസ് നിരന്തരം നടത്തിയ റെയ്ഡുകളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചു. ആറ് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഹരിയാനയിലെ ഫരീദാബാദിൽ ഖേദി കാലാ ഗ്രാമത്തിൽ ദിവസവേതനക്കാരായ ജീവനക്കാരാണ് ഇരുവരും. പ്രതി മദ്യപാനിയാണ്. പ്രതിയുടെ ഈ സ്വഭാവം മൂലം ഇരുവരും നിരന്തരം തർക്കത്തിലേർപ്പെടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന 2021 ആഗസ്റ്റ് ആറിന് രാവിലെ ഏഴിന് കൽപ്പന അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കുകയും ഭർത്താവ് മദ്യപിക്കുകയുമായിരുന്നു. മദ്യപാനം നിർത്താൻ കൽപ്പന ആവശ്യപ്പെട്ടു. അത് പ്രതിയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്തു. ഓടിയെത്തിയ പ്രതി കൽപ്പനയുടെ മുഖം സ്റ്റൗവിലെ തീയിലേക്ക് അടുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. കൂടാതെ തിളച്ചുകൊണ്ടിരുന്ന പരിപ്പ് എടുത്ത് കൽപ്പനയുടെ മുഖത്തേക്ക് ഒഴിച്ചു. ഇനിയും മദ്യപാനം നിർത്താൻ ആവശ്യപ്പെട്ടൽ കൊല്ലുമെന്നും പിങ്കു ഭീഷണിപ്പെടുത്തി.
കൽപ്പനയുടെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.