ഹിന്ദു വ്യാപാരികളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക തുടങ്ങിയ 25 ഇന നിർദേശങ്ങളുമായി അയൽകൂട്ട വാട്സാപ് ഗ്രൂപ്പിൽ വിദ്വേഷ പ്രചരണം
text_fieldsകൊടുങ്ങല്ലൂർ: വർഗീയ ചേരിതിരിവും വിദ്വേഷവും സൃഷ്ടിക്കാൻ അയൽകൂട്ട വാട്സപ്പ് കൂട്ടായ്മ കേന്ദ്രീകരിച്ച് ആസൂത്രിത പ്രചരണം. നഗരസഭ ആറാം വാർഡിൽ പ്രവർത്തിക്കുന്ന മാനസം അയൽകൂട്ടത്തിൻ്റെ വാട്സപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട വർഗ്ഗീയ പ്രചാരണത്തിനെതിരെ കേരള മഹിളാ സംഘം ലോകമലേശ്വരം കമ്മറ്റി കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
ഹിന്ദുക്കളോടുള്ള ആഹ്വാനവും, അവർ നടപ്പാക്കേണ്ട 25 ഇന നിർദ്ദേശങ്ങളുമാണ് സന്ദേശത്തിലുള്ളത്. ഈ നിർദ്ദേശങ്ങളുടെ കോപ്പി സഹിതമാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഹിന്ദു നേതാവിനെ തെരഞ്ഞെടുക്കുക, ഹിന്ദു വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങുക തുടങ്ങി മൊബൈൽ റീചാർജ്ജ് പോലും ഹിന്ദു കടകളിൽ നിന്ന് ആകണമെന്ന് വരെ 25 ഇന നിർദ്ദേശങ്ങളിലുണ്ട്. വീടുകളിൽ കുട്ടികളെയും മാതാപിതാക്കളെയും ഇത് സംബന്ധിച്ച് ബോധവത്ക്കരണം നടത്താനും പറയുന്നു.
അയൽക്കൂട്ടം വാട്സപ്പ് കൂട്ടയ്മയിലൂടെ നടക്കുന്നത് കൊടിയ വർഗ്ഗീയ പ്രചാരണമാണെന്നും ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സമൂഹം ജാഗ്രത പാലിക്കണമെന്നും സി.പി.ഐ. കൊടുങ്ങല്ലൂർ മുൻസിപ്പൽ കമ്മറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.