Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപണയ സ്വർണം...

പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച  കേസിൽ രണ്ടുപേർ പിടിയിൽ
cancel
camera_alt

 ശ്രീരാഗ്,  അബ്ദുൾ ജലീൽ

കൽപകഞ്ചേരി: പണയ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വള്ളുവനാട് ക്യാപിറ്റൽ ലിമിറ്റഡിന്റെ വൈലത്തൂർ ശാഖയിലെ ഏരിയ മാനേജർ ആയ പാലക്കൽ കോഡൂർ വലിയാട് പത്തായപ്പുര ശ്രീരാഗ് (26), പൊന്മുണ്ടം പാലപ്പെട്ടി അബ്ദുൾ ജലീൽ (27) എന്നിവരാണ് കൽപകഞ്ചേരി പൊലീസിന്റെ പിടിയിലായത്.

ശ്രീരാഗ് മാസങ്ങൾക്ക് മുൻപ് അബ്ദുൾ ജലീലിൽ നിന്നും 120.8 ഗ്രാം സ്വർണം പണയമായി സ്വീകരിക്കുകയും 6 ലക്ഷം രൂപ നൽകുകയും ചെയ്തു. തുടർന്ന് ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ച പണയ സ്വർണം അബ്ദുൾ ജലീൽ ഒരു കല്ല്യാണ ആവശ്യത്തിനെന്നു പറഞ്ഞ് തിരികെ ആവശ്യപ്പെട്ടു.

ഏരിയ മാനേജറായ ശ്രീരാഗ് യാതൊരു രേഖയുമില്ലാതെ ലോക്കറിൽ സൂക്ഷിച്ച സ്വർണം തിരികെ നൽകുകയും ചെയ്തു. കഴിഞ്ഞയാഴ്ച സ്ഥാപനത്തിൽ നടന്ന ഓഡിറ്റിങ്ങിലാണ് സ്വർണം നഷ്ടമായ വിവരം മേലാധികാരികളുടെ ശ്രദ്ധയിൽ പെട്ടത്. കൽപകഞ്ചേരി പൊലീസിൽ പരാതി നൽകുകയും തുടർന്നുള്ള ആന്വേഷണത്തിലാണ് ശ്രീരാഗിനെയും, ജലീലിനെയും സബ് ഇൻസ്‌പെക്ടർ കെ.നൗഫൽ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒ മധുസൂദനൻ, സി.പി.ഒ മാരായ വിനീഷ്, മൻസൂർ എന്നിവരും ആന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold case
News Summary - He tried to steal the pawned gold Case: Two arrested
Next Story