റഷ്യയിൽ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴുലക്ഷം തട്ടി; വിദ്യാർഥി അറസ്റ്റിൽ
text_fieldsറാന്നി: റഷ്യയിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം നൽകി റാന്നി സ്വദേശിനിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മെഡിക്കൽ വിദ്യാർഥി അറസ്റ്റിൽ.
റഷ്യയിൽ എം.ബി.ബി.എസിന് പഠിക്കുന്ന തിരുവനന്തപുരം നേമം എസ്.വി സദനം വീട്ടിൽ എസ്.വി. അനുവിനെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിൽ എത്തിയ വിദ്യാർഥിനി പഠനം ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പെൺകുട്ടി തിരിച്ച് നാട്ടിലെത്തി റാന്നി പൊലീസിൽ പരാതി നൽകി. റഷ്യയിലായിരുന്ന അനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒരുവർഷം വിദേശത്ത് താമസിച്ചിരുന്ന ഇയാൾ നാട്ടിലെത്താൻ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടഞ്ഞ് ജില്ല പൊലീസ് മേധാവിയെ അറിയിച്ചു. തുടർന്ന് റാന്നി എസ്.ഐ സന്തോഷ് കുമാർ, സി.പി.ഒ ഷിന്റോ എന്നിവർ ചെന്നൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ റാന്നിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റാന്നി ഇൻസ്പെക്ടർ സുരേഷ്, എസ്.ഐമാരായ ഹരികുമാർ, സലാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.