Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടിൽ...

വീട്ടിൽ അതിക്രമിച്ചുകയറി അക്രമം: നാലുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

text_fields
bookmark_border
വീട്ടിൽ അതിക്രമിച്ചുകയറി അക്രമം: നാലുവര്‍ഷത്തിനുശേഷം പ്രതി പിടിയില്‍
cancel
camera_alt

വി​ശ്വ​നാ​ഥ​ൻ

ശ്രീ​ക​ണ്ഠ​പു​രം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​യെ​യും പേ​ര​ക്കു​ട്ടി​യെ​യും ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും​ചെ​യ്ത കേ​സി​ല്‍ പ്ര​തി നാ​ലു​വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ല്‍. ചെ​റു​പു​ഴ തി​രു​മേ​നി മ​രു​ത​പ്പാ​ടി​യി​ലെ മേ​ലു​കു​ന്നേ​ല്‍ വി​ശ്വ​നാ​ഥ​നെ​യാ​ണ് (53) ശ്രീ​ക​ണ്ഠ​പു​രം സി.​ഐ ഇ.​പി. സു​രേ​ശ​ന്‍, എ.​എ​സ്.​ഐ എ. ​പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. 2018 മാ​ര്‍ച്ച് 24നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ്ണേ​രി​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന യ​മു​ന​യാ​ണ് പ​രാ​തി​ക്കാ​രി. പ​ണി​ക്കൂ​ലി സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യ​മു​ന​യെ പി​ടി​ച്ചു​ത​ള്ളു​ക​യും ത​ട​യാ​ന്‍ ചെ​ന്ന മ​ക​ളു​ടെ മ​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പൊ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ വി​ശ്വ​നാ​ഥ​ന്‍ ഗോ​വ​യി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ഐ ജോ​ഷി, ഡ്രൈ​വ​ര്‍ ന​വാ​സ് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accused arrestedviolenceafter four years
News Summary - Home invasion violence: Accused arrested after four years
Next Story