Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരോഗിയെ...

രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് പണവും സ്വർണവുമായി മുങ്ങി

text_fields
bookmark_border
രോഗിയെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് പണവും സ്വർണവുമായി മുങ്ങി
cancel

കോഴിക്കോട്: ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സ് ഏഴു പവ​െൻറ ആഭരണവും 5000 രൂപയും മൊബൈൽ ഫോണുമായി കടന്നു.

തൊണ്ടയാട് ബൈപാസ് റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മലാപ്പറമ്പ് ഹരിചന്ദനം വീട്ടിൽ യോഗേഷി​െൻറ ഭാര്യയുടെ ആഭരണമാണ് നഷ്​ടപ്പെട്ടത്. ഇവർ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ ഹോംനഴ്‌സിനെ കാണാത്തതിനെത്തുടർന്ന് സംശയം തോന്നിയപ്പോഴാണ് ഫോണും പണവും ആഭരണവും നഷ്​ടപ്പെട്ട വിവരം അറിഞ്ഞത്.

യോഗേഷി‍െൻറ ഭാര്യാപിതാവിനെ പരിചരിക്കാനെത്തിയതായിരുന്നു ഹോംനഴ്‌സ്‌. യോഗേഷി​െൻറ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thefthome nurse
News Summary - home nurse looted money and gold
Next Story