ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ്; രണ്ടുപേർ പിടിയിൽ, നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് തട്ടിയെടുത്തത് വൻ തുക
text_fieldsനിലമ്പൂർ: ആണ്‍കുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് നടത്തുന്ന രണ്ടുപേര്‍ നിലമ്പൂര്‍ പൊലീസിെൻറ പിടിയില്‍. നിലമ്പൂര്‍ സ്വദേശി തുപ്പിനിക്കാടന് ജംഷീര്‍ എന്ന ബംഗാളി ജംഷീര്‍ (31), മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കല്‍ ഷമീര്‍ (21) എന്നിവരെയാണ് ഇൻസ്പെക്ടർ ടി.എസ്. ബിനു അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍ രാധ വധക്കേസ്, ക്വട്ടേഷന്‍, തീവെപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിെല പ്രതിയാണ് ബംഗാളി ജംഷീര്‍. കൂട്ടുപ്രതി ഷമീർ മുമ്പ് ബാലപീഡനത്തിന് പോക്സോ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്.
ജംഷീറാണ് സംഘത്തലവന്. വാഹന ഫിനാന്‍സ് ഇടപാടിനെന്ന പേരില്‍ നിലമ്പൂര്‍ ഒ.സി.കെ പടിയിൽ നടത്തുന്ന ജംഷീറിെൻറ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവര്‍ത്തനം. നിരവധി പേര്‍ക്ക് സംഘത്തിെൻറ കെണിയിൽപെട്ട് പണം നഷ്ടപ്പെടുകയും മര്‍ദനമേൽക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ശേഷിയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആണ്‍കുട്ടികളെ കൂടെ നിര്‍ത്തി വിഡിയോയും ഫോട്ടോയുമെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു. കെ. എബ്രഹാമിെൻറ നേതൃത്വത്തിൽ സി.ഐ ടി.എസ്. ബിനു, എസ്.ഐമാരായ നവീന്‍ഷാജ്, എം. അസൈനാര്‍, എ.എസ്.ഐ അന്‍വര്‍ സാദത്ത്, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, കെ.ടി. ആഷിഫലി, ഷിഫിന് കുപ്പനത്ത് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് തട്ടിയെടുത്തത് വൻ തുക
നിലമ്പൂർ: ഹണി ട്രാപ് നടത്തുന്ന സംഘം പണം തട്ടാൻ സ്വീകരിക്കുന്നത് നാടകീയ രംഗങ്ങൾ. നവംബർ മൂന്നിന് പോക്സോ കേസില്‍ മമ്പാട് മേപ്പാടം വള്ളിക്കാടന് അയൂബ്, ചന്ദ്രോത്ത് അജിനാസ് എന്നിവരെ നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിെൻറ അനേഷണത്തിലാണ് ഹണി ട്രാപ്പിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഘം കെണിയിൽപെടുത്തി മര്‍ദിച്ച് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇരയായ മധ്യവയസ്കന് നല്കിയ പരാതിയിലാണ് അറസ്റ്റ്. സമാന രീതിയില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഓരോ ആൾക്കാരെയും വിളിച്ചുവരുത്തേണ്ട സ്ഥലം നേരേത്ത കണ്ടെത്തിവെക്കുന്ന സംഘം ആണ്‍കുട്ടികളെ ഈ സ്ഥലത്ത് മുന്കൂട്ടിയെത്തിച്ച് പരിശീലനം നല്‍കും.
ബന്ധുക്കളാണെന്ന് പറഞ്ഞ് സംഘത്തിലെ ചിലർ തന്നെ ഓടിയെത്തി കുട്ടികളെ മോചിപ്പിച്ച് തട്ടിപ്പിനിരയായവരെ മര്‍ദിക്കുന്നതാണ് രീതി. തുടർന്ന് സംഘത്തിലെ തന്നെ മറ്റ് ചിലരെത്തി മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടുത്തും. പ്രശ്നം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി ബംഗാളി ജംഷീറിെൻറ ഓഫിസിലേക്ക് കൊണ്ടുവരും. വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുന്ന ജംഷീര്‍ അഭിഭാഷകരെയും പൊലീസ് ഓഫിസര്‍മാരെയും വിളിക്കുന്നതായി അഭിനയിച്ച് വലിയ തുകക്ക് ഒത്തുതീര്‍പ്പാക്കുന്നതാണ് രീതി. വലിയ പങ്ക് ജംഷീർ കൈക്കലാക്കും. വീതംവെപ്പില്‍ തര്‍ക്കിക്കുന്നവരെ ഭീഷണിപ്പെടുത്തി ഒഴിവാക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.