ജനറൽ ആശുപത്രിയിലെ അക്രമം; പ്രതികൾ പിടിയിൽ
text_fieldsമൂവാറ്റുപുഴ: ജനറൽ ആശുപത്രിയിലെ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തു. കല്ലൂർക്കാട്, മരുതൂർ സ്വദേശികളായ കാവുംപറമ്പിൽ ശ്രീജിത്ത് (21), വളനിയിൽ വീട്ടിൽ ജോബിൻ (22), മഠത്തിൽപറമ്പിൽ അജയ് (18), നാരായണത്ത് പറമ്പിൽ അനന്തു (22) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ശ്രീജിത്തിെൻറ നേതൃത്വത്തിലെത്തിയ സംഘം ആശുപത്രിയിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. അടിപിടിക്കേസിൽ ചികിത്സ തേടിയ ഇവരുടെ സുഹൃത്തിന് പ്രാഥമിക ചികിത്സ നൽകിയിെല്ലന്ന് ആരോപിച്ചായിരുന്നു അക്രമം. സംഭവത്തിൽ മെയിൽ നഴ്സിന് പരിക്കേറ്റു.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതഡോക്ടർ ഉൾപ്പെടെ ഉള്ളവർക്കെതിരെ അസഭ്യവർഷവും ഉണ്ടായി. വനിതഡോക്ടർക്കുനേരെ ൈകയേറ്റശ്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മെയിൽ നഴ്സിന് പരിക്കേറ്റത്. അക്രമി സംഘം ഒരു മണിക്കൂറോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഡോക്ടർമാർക്ക് രോഗികളെ പരിശോധിക്കാനോ ചികിത്സ നൽകാനോ സാധിച്ചില്ല.
ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ തയാറായില്ല. സംഭവത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് അറസ്റ്റ്. സംഭവശേഷം ഒളിവിൽപോയ പ്രതികളെ ബുധനാഴ്ചയാണ് പിടികൂടിയത്.
സംഘത്തിലെ ജോബിൻ മോഷണക്കേസിലെയും അനന്തു അടിപിടിക്കേസിലെയും പ്രതിയാണ്. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്.ഐ വി.കെ. ശശികുമാർ, എ.എസ്.ഐമാരായ സി.എം. രാജേഷ്, സുനിൽ സാമുവൽ, സി.പി.ഒമാരായ ബിബിൽ മോഹൻ, ജീൻസ് കുര്യാക്കോസ് തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.