ചമ്പക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsമോഷണം നടന്ന ചെറുമാക്കൽപ്പടി കോഴിമണ്ണിൽ ജോബി
വർഗീസിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നു
ചമ്പക്കര: ചെറുമാക്കൽപ്പടി കോഴിമണ്ണിൽ ജോബി വർഗീസിന്റെ വീട് കുത്തിത്തുറന്ന് മോഷണം. 50,000 രൂപ വിലയുള്ള പുതിയ ലാപ്ടോപ്പും സ്മാർട്ട് വാച്ചും 12,000 രൂപയും നഷ്ടമായി. മൂന്നുദിവസമായി അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ജോബിയും കുടുംബവും കോട്ടയത്തായിരുന്നു. വെള്ളിയാഴ്ച രാവിലെ വീടിന്റെ വാതിൽ തുറന്ന് കിടന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം അറിയിച്ചത്.
മുൻ വാതിലിന്റെ പൂട്ട് തകർത്തിരുന്നു. മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശയിലും അലമാരയിലും കുടുക്കയിലും സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. സ്വർണാഭരണങ്ങൾ മാറ്റിവെച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. സംഭവത്തിൽ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.