വീടുകൾ കുത്തിത്തുറന്ന് കവർച്ച; പ്രതി പിടിയിൽ
text_fieldsആസിഫ്
പയ്യന്നൂർ: പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗിലെ ഗാര്ഡന് വളപ്പില്‍ പി.എച്ച്. ആസിഫിനെയാണ് (24) പരിയാരം ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ14ന് പകലായിരുന്നു മോഷണം. ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 20,300 രൂപയുമാണ് രണ്ട് വീടുകളില്‍നിന്നായി കവര്‍ച്ച ചെയ്തത്. ചെറുതാഴം കക്കോണിയിലെ കുട്ടിത്തറവാട് കെ. രാജന്റെ (58) വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽസും ഡോറും തുറന്ന് അകത്തുകയറിയ മോഷ്ടാവ് ബെഡ് റൂമില്‍ അലമാരയില്‍ സൂക്ഷിച്ച നാല് പവന് ആഭരണങ്ങളും ഭാര്യയുടെ പേഴ്സില്‍ ഉണ്ടായിരുന്ന 2300 രൂപയുമാണ് മോഷ്ടിച്ചത്.
ചെറുതാഴം അറത്തിപ്പറമ്പ് നരീക്കാംവള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ കെ.വി. സാവിത്രിയുടെ (57) വീട്ടില്‍ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന രണ്ടര പവന് ആഭരണങ്ങളും 18,000 രൂപയുമാണ് കൊണ്ടുപോയത്. പയ്യന്നൂര്‍, പഴയങ്ങാടി സ്റ്റേഷനുകളിലും ആസിഫിനെതിരെ കേസുണ്ട്. ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ മാത്രം 18 കേസുകളിലെ പ്രതിയാണ്. പരിയാരത്തേത് ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയാണ് ആസിഫ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.