Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2022 5:43 AM GMT Updated On
date_range 16 Dec 2022 5:43 AM GMTബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: ജനറൽ ആശുപത്രിയുടെ മുൻവശത്ത് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല ഇടശ്ശേരിൽ വീട്ടിൽ അനീഷാണ് (38) അറസ്റ്റിലായത്.ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കൂട്ടിക്കൽ സ്വദേശിനി സുജാതയും ഇവരുടെ സഹോദരി സാലിയും റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇയാളുടെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തുടർന്ന് ബൈക്ക് നിർത്താതെ പോവുകയും ചെയ്തു. സാരമായി പരിക്കേറ്റ സുജാത മരണമടയുകയും സഹോദരി സാലി ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുമാണ്. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story