കോളജ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ വൻ ലഹരി വേട്ട
text_fieldsകിഴക്കമ്പലം: ചേലക്കുളത്ത് തിരുവനന്തപുരം ദക്ഷിണ മേഖല എക്സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. അറക്കപ്പടിയിലെ സ്വകാര്യ കോളജിലെ മൂന്ന് എൻജിനീയറിങ് വിദ്യാര്‍ഥികളാണ് പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന ചേലക്കുളം ഊത്തിക്കര ഐമനാക്കുടി കുഞ്ഞുമുഹമ്മദിെൻറ പഴയവീട്ടില്നിന്ന് 15 കിലോ കഞ്ചാവും രണ്ട് കിലോ ഹഷീഷ് ഓയിൽ, മുന്നൂറ് ഗ്രാം എം.ഡി.എം.എ എന്നിവയാണ് പിടിച്ചെടുത്തിത്. ദിവസങ്ങളായി നടത്തുന്ന അന്വേഷണത്തിലാണ് വീട് കണ്ടെത്തി മയക്കുമരുന്ന് ശേഖരം പിടികൂടിയത്. നാല് വിദ്യാര്‍ഥികളാണ് സംഘത്തിലുള്ളത്. എക്സൈസ് സംഘം വീട്ടിലെത്തിയതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചക്കെത്തിയ അന്വേഷണ സംഘം രാത്രിയിലും പരിശോധന നടത്തുകയാണ്. ദക്ഷിണ മേഖല എക്സൈസ് കമീഷണറേറ്റ് സി.ഐ രാജേഷ്, കുന്നത്തുനാട് എക്സൈസ് സി.ഐ സുമേഷ്, മാമല റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്.
ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വേ പൊലീസ് എട്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കടത്തിനെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ അന്വേഷണമാണ് ഇവിടെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.