വെട്ടത്തൂരിൽ വൻ പുകയില ഉൽപന്ന വേട്ട
text_fieldsവെട്ടത്തൂർ: വിൽപനക്കായി വീട്ടിൽ ഒളിപ്പിച്ചിരുന്ന ലോഡ് കണക്കിന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടത്തൂർ പുത്തൻകോട് തൊടേക്കാട് മുജീബ് റഹ്മാനെ (46) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഹാൻസ്, കൂൾ ലിപ് തുടങ്ങി ഏകദേശം 30 ലക്ഷത്തിലധികം വിലവരുന്ന ഉൽപന്നങ്ങൾ പിടികൂടിയത്. പരിശോധന നടക്കുമ്പോൾ പട്ടിക്കാടായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ച് വരുത്തിയാണ് പൊലീസ് പിടികൂടിയത്.
പ്രതിയുടെ പഴയ വീട്ടിലായിരുന്നു പുകയില ഉൽപന്നങ്ങൾ ഒളിപ്പിച്ചിരുന്നത്. പ്രവാസിയായിരുന്ന പ്രതി രണ്ടുവർഷം മുമ്പ് നാട്ടിൽ വന്നതിനുശേഷമാണ് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഷിജോ സി. തങ്കച്ചൻ, സി.പി.ഒമാരായ ഐ.പി. രാജേഷ്, പ്രമോദ്, എസ്.സി.പി.ഒമാരായ അനീഷ് പീറ്റർ, മൻസൂർ അലി, അംബിക കുമാരി, ഹുസൈൻ, ഹോം ഗാർഡ് സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.