നരബലി: രണ്ട് കേസുകളും വെവ്വേറെ അന്വേഷിക്കും
text_fieldsകൊച്ചി: സ്ത്രീകളെ നരബലിക്കിരയാക്കിയ കേസിൽ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയിൽ നിന്നുള്ള നാലംഘ സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ഉദ്യോഗസ്ഥർ ഭഗവൽസിംഗിന്റെ വീട്ടിലെ മഹസർ നടപടികൾ പൂർത്തിയാക്കിയത്.
അതേസമയം, നരബലി കേസിൽ അന്വഷണത്തിലേക്ക് വഴിതെളിച്ച മിസിങ് കേസുകൾ രണ്ടായി അന്വഷിക്കാനാണ് തീരുമാനം. കടവന്ത്രയിലും കാലടിയിലുമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അതിന്റെ പുരോഗതി പരിശോധിച്ചാകും രണ്ടാമത്തെ കേസിന്റെ വിശദ അന്വേഷണത്തിലേക്ക് കടക്കുക.
പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. മണിക്കൂറുകൾ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അടുത്ത ഘട്ടത്തിന് രൂപം നൽകിയത്. കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു.
ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം കാലടി കേസിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വോഷണ സംഘത്തിന്റെ നീക്കം. നാടിനെ ഞെട്ടിച്ച ക്രൂരകൃത്യത്തിനായി നടത്തിയ ഗൂഡാലോചനയടക്കം പുറത്ത് കൊണ്ടുവരാനാണ് സംഘത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.