പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍
text_fieldsഎടക്കര: ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര ഉണിച്ചന്തം ചപ്പത്തൊടിക സെലീന മരിച്ച കേസിലാണ് ഭര്‍ത്താവ് അരീക്കുളങ്ങര അന്‍വര്‍ സാദത്ത് (38), സഹോദരന് അബ്ദുറസാഖ് (40) എന്നിവരെ നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് പുലര്‍ച്ച 5.30ഓടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന ഷെഡില്‍ ശരീരത്തില്‍ തീ കത്തുന്ന നിലയില്‍ സെലീനയെ അയല്‍വാസികളാണ് കണ്ടത്. ഈ സമയം ഭര്‍ത്താവ് അന്‍വര്‍ സാദത്തും ഇവരുടെ മൂന്ന് കുട്ടികളും വീട്ടില്‍ ഉറങ്ങുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സെലീനയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 11ഓടെ മരിച്ചു.
മകളുടെ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് സെലീനയുടെ പിതാവ് മമ്പാട് നടുവക്കാട് ചപ്പത്തൊടിക അലവി നല്കിയ പരാതിയിലാണ് എടക്കര പൊലീസ് കേസെടുത്തത്. ഗാര്‍ഹിക പീഡനം, അത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇരുവരുടെയും പേരില്‍ ചുമത്തിയത്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
എടക്കര പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാല്‍, സ്പെഷൽ സ്ക്വാഡ് എസ്.ഐ എം. അസൈനാര്‍, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എ.എസ്.ഐ രതീഷ്, എസ്.സി.പി.ഒമാരായ ശശി, സലീന, സി.പി.ഒ ഫാസില്‍ കുരിക്കള്‍ എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.