ഭാര്യയുടെ സ്വർണാഭരണവും പണവും അപഹരിച്ച് ഒളിവിൽപോയ ഭർത്താവ് അറസ്റ്റിൽ
text_fieldsറാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ 10 പവൻ സ്വർണാഭരണവും പണവും അലമാര വെട്ടിപ്പൊളിച്ച് മോഷ്ടിച്ച ശേഷം ഒളിവിൽപോയ സംഭവത്തിലെ പ്രതി അറസ്റ്റില്‍. റാന്നി പുതുശ്ശേരിമലയിൽ ഫിറോസ് നിവാസിൽ റഹീം (65) ആണ് അറസ്റ്റിലായത്. മോഷണം അറിഞ്ഞ് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഞാൻ പോകുന്നു എന്നെഴുതിയ കത്ത് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവ് ഭർത്താവാണെന്ന് വെളിപ്പെട്ടത്.
പകുതി സ്വർണാഭരണങ്ങൾ വിൽക്കുകയും ബാക്കി പണയംവെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇയാൾ 10 ദിവസത്തിനുള്ളിൽ 50,000 രൂപ ചെലവാക്കിയതായി പൊലീസ് പറഞ്ഞു. റാന്നി പൊലീസ് ഏകദേശം നൂറോളം ലോഡ്ജുകൾ പരിശോധിച്ചശേഷം ആറ്റിങ്ങലിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ എം.ആര്. സുരേഷിെൻറ നേതൃത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മണിലാൽ, വിനോദ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് ഒരുലക്ഷം രൂപ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.