ഭാര്യയെ കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും
text_fieldsതലശ്ശേരി: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും. ചെറുകുന്ന് കണ്ണപുരം ചുണ്ടവയലിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ചമാത എന്ന മഞ്ജുവിനെ (28) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കടലൂർ കീഴ്വറത്തൂർ സ്വദേശി മണികണ്ഠനെ (35) തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്.
കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി കഠിന തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കഠിനതടവ് അനുഭവിക്കണം. പിഴസംഖ്യ മരിച്ച മഞ്ജുവിന്റെ കുട്ടികൾക്ക് നൽകണം. 2017 മാർച്ച് 16ന് അർധരാത്രിയോടെയായിരുന്നു സംഭവം. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ ജില്ല ഗവ. പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.