അനധികൃത വെടിമരുന്ന് ശേഖരം; രണ്ടുപേർ അറസ്റ്റിൽ
text_fieldsപൊൻകുന്നം: വീട്ടില്‍നിന്ന് അനധികൃത വെടിമരുന്ന് ശേഖരം കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൂവരണി കുറ്റിപ്പുവം തൈപ്പറമ്പിൽ വീട്ടിൽ ജോൺ. ടി.ജെ (34), ഇയാളുടെ സഹോദരനായ സെബാസ്റ്റ്യൻ ടി. ജോസ് (32) എന്നിവരെയാണ് പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ലൈസൻസോ മറ്റ് അധികാരപത്രങ്ങളോ ഇല്ലാതെ പടക്കങ്ങളും, സ്ഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിക്കുകയും അനധികൃതമായി പടക്കം നിർമാണം നടത്തുകയുമായിരുന്നു. ഇവര്‍ അനധികൃതമായി വെടിമരുന്നുശേഖരം സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം 30ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. തുടർന്ന് പൊന്‍കുന്നം പൊലീസ് കേസെടുക്കുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടുകയുമായിരുന്നു.
പൊൻകുന്നം എസ്.എച്ച്.ഒ ടി. ദിലീഷ്, എസ്.ഐമാരായ ഹരിഹരകുമാർ നായർ, പി. ശിവപ്രസാദ്, രംഗനാഥൻ, സി.പി.ഒമാരായ വിനീത്. ആർ. നായർ, സുനിത. കെ.ജി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.