അനധികൃത കശാപ്പ് 153 കിലോ മാംസം പിടിച്ചെടുത്തു
text_fieldsപത്തനംതിട്ട: നഗരത്തിലെ അനധികൃത കശാപ്പ് തടയാൻ പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 153 കിലോ മാംസം പിടിച്ചെടുത്തു. നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ നൽകിയ ഉത്തരവിനെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ച രണ്ടുമണിയോടെ നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. അടുത്തിടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭ്യമാക്കി കഴിഞ്ഞമാസം പത്തനംതിട്ട നഗരസഭയിൽ അറവുശാല പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ കശാപ്പു ശാലയിലേക്ക് മൃഗങ്ങളെ എത്തിക്കാതെ പല കേന്ദ്രങ്ങളിലും നിയമവിരുദ്ധമായി കശാപ്പ് തുടരുകയായിരുന്നു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീസ് പി. മുഹമ്മദ്, ബിനു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപു തുടങ്ങിയവർ പങ്കെടുത്തു. നഗരത്തിൽ അനധികൃത കശാപ്പ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും, അത്തരം കേന്ദ്രങ്ങൾ പൂട്ടി സീൽ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.