ചീട്ടുകളി സംഘം അറസ്റ്റിൽ: 1.43 ലക്ഷം രൂപയും വാഹനങ്ങളും പിടിച്ചെടുത്തു
text_fieldsഓയൂർ: വൻതുക വെച്ച് ചീട്ടുകളിക്കുന്ന സംഘത്തെ ചടയമംഗലം പൊലീസ് പിടികൂടി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 1.43 ലക്ഷം രൂപയും രണ്ടു ബൈക്കുകളുംപിടിച്ചെടുത്തു. വെളിനല്ലൂർ പിറവൻതോട് ചരുവിള പുത്തൻവീട്ടിൽ നസീർ (38), ഇളമാട് കാരാളിക്കോണം അക്കരവിള വീട്ടിൽ ഷജീർ (37), കുരിയോട് ലിജോ ഭവനിൽ ലിജു (36) , ഇളമാട് കാരാളിക്കോണം ചരുവിള പുത്തൻവീട്ടിൽ ഷൈജു (37), ഇളമാട് കാരാളിക്കോണം ചരുവിള പുത്തൻവീട്ടിൽ ഷഫീക് (35), വെളിനല്ലൂർ വട്ടപ്പാറ ആലുവിള വീട്ടിൽ അനീസ് (35), വെളിനല്ലൂർ വട്ടപ്പാറ അനസ് മൻസിലിൽ അൻസാരി (30), വെളിനല്ലൂർ വട്ടപ്പാറ പെരുംപുരം പറങ്കിമാംവിള വീട്ടിൽ നാസർ (60), ഇളമാട് കാരാളിക്കോണം അസംകോണം വീട്ടിൽ നൗഷാദ് (45) എന്നിവരാണ് അറസ്റ്റിലായത്.
ഇളമാട് തോട്ടത്തറ പാലത്തിനു സമീപമുള്ള തങ്കച്ചന്‍റെ വരാന്തയിലിരുന്നാണ് ചീട്ടുകളി നടന്നിരുന്നത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചടയമംഗലം എസ്.എച്ച്.ഒ വി. ബിജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ മോനിഷ്, എസ്.ഐ സലിം, സി.പി.ഒമാരായ അൻസിലാൽ, അരുൺ, അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.